കോഴിക്കോട്: മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാനുള്ള നീക്കം മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. ക്രമസമാധാന പ്രശ്നമില്ലാത്ത സമാധാനത്തിെൻറ കേന്ദ്രമാണിന്ന് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്.
സംഘ്പരിവാർ താൽപര്യത്തിനുവേണ്ടി ദ്വീപിലെ ഭൂരിപക്ഷ ജനതയുടെ വിശ്വാസത്തിനെതിരായ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടിച്ചേൽപിക്കാനുള്ള ശ്രമം സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കും. ദ്വീപിലെ സമാധാനം എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ് ഗോവധ നിരോധന നീക്കമെന്നും അതിനെതിരെ ശക്തമായ ചെറുത്തുനിൽപിന് എല്ലാവരും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.