കൊച്ചി: കശാപ്പിനായി മാടുകളുടെ വിൽപന തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് മുസ്ലിംകളുടെ ആചാരപരമായ ചടങ്ങുകളെ ബാധിക്കുമെന്ന് ഹരജി. ബീഫ് നിരോധനം ചോദ്യം ചെയ്ത് ഹൈകോടതിയിൽ നിലവിലുള്ള ഹരജിയിൽ കക്ഷിചേരാൻ ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞാണ് ഹരജി നൽകിയത്.
ഇൗദുൽ അദ്ഹ പോലുള്ള വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകളെ ഇത് ബാധിക്കുമെന്ന് ഹരജിയിൽ പറഞ്ഞു. മൃഗബലി ഇൗദുൽ അദ്ഹയോടനുബന്ധിച്ച പ്രധാന ചടങ്ങാണ്. കേന്ദ്ര ഉത്തരവ് പ്രകാരം കശാപ്പിനായി മൃഗങ്ങളെ കാലിച്ചന്തയിൽ ലഭ്യമാകില്ല. മതിയായ മാടുകളെ സംസ്ഥാനത്തെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് മൃഗങ്ങളെ കൊണ്ടുവരുന്നതിന് പുതിയ ഉത്തരവ് തടസ്സമാണ്. മൃഗങ്ങളുടെ വ്യാപാരം തടഞ്ഞുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.