ഭിക്ഷാടനമാഫിയ കൈയൊഴിഞ്ഞു; അവശനിലയിൽ വയോധിക

കോ​ട്ട​ക്ക​ൽ: ഭി​ക്ഷാ​ട​ന​ത്തി​നെ​ത്തി​ച്ച വ​യോ​ധി​ക​യെ ഭി​ക്ഷാ​ട​ന​മാ​ഫി​യ ന​ഗ​ര​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​തോ​ടെ പ്രാ​യാ​ധി​ക്യം​കൊ​ണ്ടും വി​വി​ധ രോ​ഗ​ങ്ങ​ളാ​ലും അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​ർ അ​ന്തി​യു​റ​ങ്ങു​ന്ന​ത് പീ​ടി​ക വ​രാ​ന്ത​ക​ളി​ൽ. കോ​ട്ട​ക്ക​ൽ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം അ​വ​ശ​നി​ല​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഭി​ക്ഷ യാ​ചി​ച്ചി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണി​വ​ർ.

ഓ​ട്ടോ​യി​ൽ കോ​ട്ട​ക്ക​ലി​ൽ എ​ത്തി​ക്കു​ക​യും വൈ​കീ​ട്ട്​ തി​രി​ച്ചു​കൊ​ണ്ടു​പോ​വു​ക​യു​മാ​യി​രു​ന്നു പ​തി​വ്. എ​ന്നാ​ൽ, കു​റ​ച്ചു​ദി​വ​സ​മാ​യി വ​യോ​ധി​ക​യെ കൈ​യൊ​ഴി​ഞ്ഞ​താ​യാ​ണ് അ​റി​യു​ന്ന​ത്.

ഇ​തോ​ടെ പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ​പോ​ലും നി​ർ​വ​ഹി​ക്കാ​ൻ​ക​ഴി​യാ​തെ വ​യോ​ധി​ക പ്ര​യാ​സ​ത്തി​ലാ​ണ്. സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യം. ഭി​ക്ഷ​യാ​ചി​ച്ച് കി​ട്ടു​ന്ന പൈ​സ ദി​വ​സ​വും സം​ഘാം​ഗ​ത്തി​ൽ​പെ​ട്ട​വ​ർ കൊ​ണ്ടു​പോ​കു​ന്ന​താ​യി​ട്ടാ​ണ​റി​യു​ന്ന​ത്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് വൃ​ദ്ധ ക​ഴി​യു​ന്ന​ത്. പൊ​ലീ​സ്, ന​ഗ​ര​സ​ഭ, ആ​രോ​ഗ്യ​വ​കു​പ്പ്‌ എ​ന്നി​വ​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.