പത്തനംതിട്ട: മണ്ഡലമേതായാലും വിശ്വാസികൾ വിജയിക്കണമെന്നാണ് പന്തളം കൊട്ടാരത്തിെൻറ ആഗ്രഹമെന്ന് കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി നാരായണ വർമ. ശബരിമല അയ്യപ്പനിലുള്ള വിശ്വാസം കഴിഞ്ഞുള്ള രാഷ്ട്രീയമേ ഞങ്ങൾക്കുള്ളൂ. തെരെഞ്ഞടുപ്പിൽ ശബരിമല യുവതീ പ്രവേശനവും വിവാദങ്ങളും ചർച്ചയാകുന്നതിെൻറ പശ്ചാത്തലത്തിൽ പന്തളം കൊട്ടാരത്തിെൻറ നിലപാട് 'മാധ്യമ'ത്തോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശന വിരുദ്ധ പ്രക്ഷോഭ കാലത്ത് വിശ്വാസത്തിെൻറയും ആചാരങ്ങളുടെയും സംരക്ഷണത്തിനു വേണ്ടി വിശ്വാസികൾക്കൊപ്പമാണ് കൊട്ടാരം നിലകൊണ്ടത്. ആ നിലപാട് തുടരും. കൊട്ടാരത്തിൽ വിവിധ രാഷ്ട്രീയമുള്ളവരുണ്ട്. പക്ഷെ, ശബരിമലയുടെ കാര്യത്തിൽ ഞങ്ങൾക്കെല്ലാം ഒരു നിലപാടാണ്. ആര് അതിന് അനുകൂല നിലപാട് എടുക്കുന്നോ അവരെ പിന്തുണക്കും. കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിലും നിലപാട് അതായിരുന്നു. അതിെൻറ പേരിൽ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കിറങ്ങാൻ താൽപര്യമില്ല. ഒരു പാർട്ടിയോടും അയിത്തമില്ല. വിശ്വാസ സംരക്ഷണത്തിന് മുൻഗണന നൽകാൻ തയാറാവുന്നവർക്കൊപ്പം നിൽക്കും. ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കൊപ്പം കൂടാൻ താൽപര്യമില്ല. അതിനാലാണ് ബി.ജെ.പിയുടെ സ്ഥാനാർഥി വാഗ്ദാനം നിരസിച്ചത്.
ശബരിമലയിൽ അന്ന് ഉണ്ടായ സംഭവങ്ങൾക്കെതിരായ പ്രതിഷേധം ഇത്തവണയും തെരെഞ്ഞടുപ്പിൽ പ്രതിഫലിച്ചേക്കാമെന്നാണ് കരുതുന്നത്. യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോൾ സ്വാഗതം ചെയ്തവരാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. അന്ന് കൊട്ടാരത്തിെൻറ നേതൃത്വത്തിൽ നടത്തിയ നാമജപ ഘോഷയാത്രയിലെ ജനബാഹുല്യം കണ്ടാണ് രാഷ്ട്രീയ പാർട്ടികൾ നിലപാട് മാറ്റിയത്. യുവതീ പ്രവേശനം അനുവദിച്ച് വിധിവന്നപ്പോൾ തെന്ന അത് മറികടക്കാൻ നിയമ നിർമാണം വേണമെന്ന് ആവശ്യെപ്പട്ടിരുന്നു. അതിെൻറ കരട് തയാറാക്കി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നൽകി. അതൊന്നും പരിഗണിക്കെപ്പടുകയുണ്ടായില്ല.
കോടതി വിധി വിശ്വാസ സമൂഹത്തിന് എതിരായാൽ നിയമ നിർമാണം വേണമെന്നാണ് ആവശ്യം. ഭരണഘടന വരും മുേമ്പ ഇവിടെ പാലിച്ചുവരുന്ന വിശ്വാസവും ആചാരങ്ങളുമുണ്ട്. അത് മാനിക്കെപ്പടണം. തെരെഞ്ഞടുപ്പാകുേമ്പാൾ എല്ലാ രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികളും കൊട്ടാരത്തിൽ എത്താറുണ്ട്. ആർക്കും ഇവിടെ പ്രവേശനം നിഷേധിക്കാറില്ല. ആ നിലപാട് തുടരുമെന്നും നാരായണ വർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.