പാലക്കാട്: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ബെമൽ പ്രതിരോധ വകുപ്പിനായി തദ്ദേശീയമായി വികസിപ്പിച്ച ഹൈ മൊബിലിറ്റി (എച്ച്.എം.വി) 12x12 വാഹനം കഞ്ചിക്കോട് യൂനിറ്റിൽ ലോഞ്ച് ചെയ്തു. ബെമൽ ലിമിറ്റഡ് സി.എം.ഡി ശാന്തനു റോയ് ഔദ്യോഗിക ലോഞ്ച് നിർവഹിച്ചു. വാഹന ഗവേഷണ വികസന സ്ഥാപനം (വി.ആർ.ഡി.ഇ) ഡയറക്ടർ ജി. രാമമോഹന റാവു മുഖ്യാതിഥിയായി. വി.ആർ.ഡി.ഇ ഡി.ആർ.ഡി.ഒക്കായി വികസിപ്പിച്ച അത്യാധുനിക വാഹനം പ്രതിരോധ സേനയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ആത്മനിർഭർ ഭാരതിന്റെ ദൗത്യത്തിനും ശക്തിപകരുമെന്ന് അധികൃതർ വ്യക്തമാക്കി. കടുപ്പമുള്ള ഭൂഭാഗങ്ങളിലും വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ പറ്റുന്ന തരത്തിലാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.
ബി.എസ്.ഐ.ഐ.ഐ അനുവദിച്ച എൻജിനും 7-സ്പീഡ് അലിസൺ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമാണ് പ്രധാന സവിശേഷത. 65 ടൺ ഭാരം വഹിക്കാൻ കഴിവുള്ള ഈ വാഹനം ബെമലിന്റെ ‘ഭാവി ഉൽപന്ന നവീകരണം ആൻഡ് ഇൻക്യുബേഷൻ സെന്റർ’ വഴിയാണ് വികസിപ്പിച്ചിരിക്കുന്നത്. എച്ച്.എം.വി 12x12 വാഹനത്തിന് 42 ടൺ പേലോഡ് കപ്പാസിറ്റിയാണ് വാഹനത്തിനുള്ളത്. 16 മീറ്റർ വീതിയും 12 ടൺ പേരോട് കപ്പാസിറ്റിയുമാണ് വാഹനത്തിനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.