തിരുവനന്തപുരം: ബിറേജസ് കോർപറേഷൻ (ബെവ്കോ), കൺസ്യൂമർഫെഡ് ചില്ലറ മദ്യവിൽപന ശാ ലകൾ അടക്കാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റ ൻ അമരീന്ദർ സിങ്ങിനെ കൂട്ടുപിടിച്ച് നടത്തിയ വിശദീകരണം ചർച്ചയാകുന്നു. പഞ്ചാബ് മു ഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ചാണ് സംസ്ഥാനത്ത് മദ്യവിൽപനശാലകൾ അടച്ചിട്ടാലുണ്ടാകുന്ന സാമൂഹികപ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രി കഴിഞ്ഞദിവസം വാർത്തസമ്മേളനത്തിൽ വിശദീകരിച്ചത്.
അവശ്യസാധനം എന്ന നിലക്കാണ് ബിവറേജസിനെ പഞ്ചാബ് മുഖ്യമന്ത്രി വിശേഷിപ്പിച്ചതെന്നാണ് പിണറായി പറഞ്ഞത്. പഞ്ചാബിലും മദ്യശാലകൾ തുറന്നുക്കുന്നുണ്ടെന്ന നിലക്കായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പക്ഷേ, പഞ്ചാബിൽ മദ്യവിൽപനശാലകൾ അടച്ചിട്ടിരിക്കുകയാണ്. പിണറായിയുടെ ന്യായീകരണത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്.
ബിവറേജസ് എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഉദ്ദേശിച്ചത് പാനീയങ്ങളെയാണെന്നും അത് മദ്യമാണെന്ന് തെറ്റിദ്ധരിച്ചാണ് പിണറായി ന്യായീകരണം നിരത്തിയതെന്നുമാണ് ആക്ഷേപം. മാത്രമല്ല, പഞ്ചാബിൽ കർഫ്യൂ ഭാഗമായി വിദേശമദ്യവിൽപനയും നിർത്തിയിരിക്കുകയാണത്രെ. ഏതുവിധേനയും മദ്യഷാപ്പ് തുറക്കുമെന്ന ദുർവാശിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചാബ് മുഖ്യമന്ത്രിയെ കൂട്ടുപിടിച്ചതും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.