തിരുവനന്തപുരം: അഴിമതിയില്‍ മാത്രം കണ്ണുെവച്ച് സാങ്കേതിക മികവില്ലാത്ത സ്വന്തക്കാര്‍ക്ക് ബെവ്കോ അപ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതാണ് രണ്ടാഴ്ച കഴിഞ്ഞിട്ടും അത് ദുരന്തമായി തുടരുന്നതിന് കാരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിവറേജസ് ഒൗട്ട്െലറ്റുകളെ തകര്‍ക്കാനാണ് സര്‍ക്കാർ ശ്രമമെന്ന് പ്രതിപക്ഷം തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് ശരിയായി.
ആപ് വഴി കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബിവറേജസ് കോര്പറേഷന് ഉണ്ടായതെന്ന് കോര്പറേഷന് തന്നെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. സി.പി.എം സഹയാത്രികന് നിര്‍മിച്ചുനല്‍കിയ ആപ് വഴി ടോക്കണുകളെല്ലാം പോകുന്നത് ബാറുകള്‍ക്കാണ്.
ബാറുകള്‍ക്ക് മുന്നില്‍ വന്‍തിരക്ക് അനുഭവപ്പെടുമ്പോള്‍ സര്‍ക്കാറിന് കീഴിെല ബിവറേജസ് ഔട്ട്ലെറ്റുകള് വിജനമായി കിടക്കുന്നു. ഈ ആപ്പിന് പിന്നിലെ കള്ളക്കളിയും അഴിമതിയും ഇതില്‍നിന്ന് തന്നെ വ്യക്തമാണ്. ആപ് പിന്‍വലിച്ച് എക്സൈസ് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.