കോഴിക്കോട്: ബേപ്പൂര്‍ പുറംകടലില്‍ കപ്പലിടിച്ചു തകര്‍ന്ന ഇമ്മാനുവല്‍ ബോട്ടിലെ കാണാതായ മൂന്നുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല. അപകടം വരുത്തിയ കപ്പലിനെ സംബന്ധിച്ചും ഇതുവരെ വിവരമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞമാസം 11നാണ് ബോട്ടില്‍ കപ്പലിടിച്ച് അപകടമുണ്ടായത്. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ നെയ്യാറ്റിന്‍കര പൊഴിയൂര്‍ പുതുവല്‍പുരയിടം സ്റ്റീഫെൻറ മകന് പ്രിന്‍സ് (27), പവ്വാര്‍ പുത്തുംപുരയിടം ജോസിെൻറ മകന് ജോണ്സണ് (19), കന്യാകുമാരി ജില്ലയിലെ ചിന്നതുറൈ സെൻറ് ജൂഡ്സ് കോളനിയിലെ റമ്യാസ് (56) എന്നിവരെക്കുറിച്ചാണ് ദുരന്തം നടന്ന് ഒരുമാസമായിട്ടും വിവരമില്ലാത്തത്. ബോട്ടിൽ ആറുപേരുണ്ടായിരുന്നതിൽ കന്യാകുമാരി ചിന്നതുറൈ സ്വദേശി സേവ്യര്‍, മണവാളക്കുറിശ്ശ് ആറ്റിന്‍കര കോളനിയില്‍ കാര്‍ത്തിക് എന്നിവര്‍ രക്ഷപ്പെട്ടു. സേവ്യറിെൻറ മകനും ബോട്ടുടമയും സ്രാങ്കുമായിരുന്ന ആേൻറാ എന്ന ആൻറണിയുടെ (36) മൃതദേഹം പിന്നീട് കണ്ടെത്തുകയുണ്ടായി. മറ്റുള്ളവരെ കണ്ടെത്താന്‍ നാവികസേനയും തീരദേശ സംരക്ഷണസേനയും ദിവസങ്ങളോളം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മരണമടഞ്ഞ ആേൻറാ എന്ന ആൻറണിയുടെയും കാണാതായ പ്രിന്‍സ്, ജോണ്സണ്, റമ്യാസ് എന്നിവരുടെയും കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരമൊന്നും കിട്ടിയിട്ടില്ല. കേരളത്തിൽനിന്നുള്ളവർക്ക് സംസ്ഥാന സര്‍ക്കാറോ, കന്യാകുമാരിയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാറോ സഹായം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. അപകടം നടന്നസമയം അതുവഴി കടന്നുപോയ കപ്പലുകളെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെങ്കിലും അപകടം വരുത്തിയ കപ്പലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ചരക്കുകപ്പലാണ് അപകടം വരുത്തിയതെന്ന് നേരത്തെ മുതല്‍ സൂചനയുണ്ടായിരുന്നു. ഇടിച്ച കപ്പലിനെക്കുറിച്ച് അധികൃതർ വ്യക്തത നൽകാത്തതിൽ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. അപകടം വരുത്തിയത് ഇന്ത്യന്‍ കപ്പൽ ആയിരിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നുെവങ്കിലും ഇത് ഉറപ്പിച്ചു പറയാനാവില്ല എന്നാണ് മറൈന്‍ മര്‍ക്കൈൻറല്‍ വകുപ്പിെൻറ നിലപാട്.ബോട്ട് അപകടത്തിൽപ്പെടുമ്പോള്‍ സമീപത്തുണ്ടായിരുന്ന രണ്ടു വിദേശ കപ്പലുകളോട് തീരം വിടരുതെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് നിർദേശിച്ചിരുന്നു. ഇതിലൊന്ന് ഗുജറാത്തിലും മറ്റൊന്ന് ബോംബെയിലുമുണ്ടെന്നായിരുന്നു വാർത്ത.
ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന മറ്റൊരു കപ്പലുമടക്കം മൂന്നു കപ്പലുകളാണ്അപകടസമയം കടലിലുണ്ടായിരുന്നതെന്ന് നാവികസേന കണ്ടെത്തിയിരുന്നു. ഉന്നതർക്ക് പങ്കാളിത്തമുള്ള കപ്പലായതുകൊണ്ടാകാം വിവരം പുറത്തുവിടാത്തതെന്നാണ് മത്സ്യത്തൊഴിലാളികളുടെ സംശയം. അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഹൈകോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഫിഷറിസ് മന്ത്രിക്കും നിവേദനം കൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.