കൊച്ചി: കൊച്ചിയില്‍ രണ്ട് മത്സ്യബന്ധന ബോട്ടുകളിൽനിന്ന് 220 കിലോ ഹെറോയിൻ പിടികൂടി. അഗത്തിക്കടുത്ത് പുറംകടലിൽ നിന്നാണ് കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും ചേർന്ന് ആയിരം കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 20 പേരെ പിടികൂടി.
ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്താനിൽ നിന്നാണെന്ന് കരുതുന്നതായി ഡി.ആർ.ഐ അധികൃതർ അറിയിച്ചു. കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. പിടിയിലായവർ കന്യാകുമാരി സ്വദേശികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.