കൊയിലാണ്ടി: 80 ലക്ഷത്തിെൻറ ലോട്ടറിയടിച്ച ബിഹാറുകാരൻ അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ബിഹാർ സ്വദേശി മുഹമ്മദ് സായിദിനു ലഭിച്ചത്.
ഞായറാഴ്ച രാവിലെ ഫലമറിഞ്ഞ ഉടനെ കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഭയം കാരണമാണ് സ്റ്റേഷനിൽ ടിക്കറ്റുമായെത്തിയത്. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്പർ ടിക്കറ്റാണ് സായിദിനെ ലക്ഷാധിപതിയാക്കിയത്.
നന്തി ലൈറ്റ് ഹൗസിനു സമീപമാണ് താമസം. 12 വർഷമായി ഇവിടെ എത്തിയിട്ട്. ഞായറാഴ്ച ബാങ്ക് അവധിയായതിനാല്‍ ടിക്കറ്റ് പൊലീസ് സ്റ്റേഷൻ ലോക്കറിൽ സൂക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സ്റ്റേഷനിലെത്തി മറ്റു നടപടികൾ കൈക്കൊള്ളാൻ പൊലീസ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.