കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിലെ മാനന്തേരിയിൽ ബീഹാർ സ്വദേശിയായ യുവാവിനെ നാട്ടുകാർ കൂട്ടമായി മർദിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാരോപിച്ചാണ് ചോട്ടു എന്ന പേരുള്ള ബിഹാർ സ്വദേശിയെ നാട്ടുകാർ ക്രൂരമായി മർദിച്ചത്.
യുവാവിനെ അക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തി കുട്ടികളെ കടത്തുന്നയാളെ പിടികൂടി എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു കുട്ടിക്ക് നാല് ലക്ഷം രൂപ വരെ വില ലഭിക്കും എന്ന തരത്തിലുള്ള വിവരങ്ങളാണ് ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ചതെന്നും സാമൂഹിക മാധ്യമങ്ങളിൽ പറയുന്നുണ്ട്. മർദ്ദിച്ചതിന് ശേഷം യുവാവിനെ കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
എന്നാൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് യുവാവിനെ ചോദ്യം ചെയ്ത പൊലീസ് അറിയിച്ചു. പരസ്പരം ബന്ധമില്ലാതെ സംസാരിച്ച ഇയാൾക്ക് മാനസിക രോഗമുള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. യുവാവിെൻറ കയ്യിൽ നിന്നും കണ്ണാടി പറമ്പ് സ്വദേശിയുടെ എ.ടി.എം കാർഡ്, ഒരു ആധാർ കാർഡിെൻറ കോപി എന്നിവ ലഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.