ചെങ്ങന്നൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചെങ്ങന്നൂർ: ചെങ്ങന്നൂരിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കണ്ണൂർ സ്വദേശി വിഷ്ണു (23) ആണ് മരിച്ചത്. സഹയാത്രികനായ അമ്പലപ്പുഴ കാരൂർ സ്വദേശി വിവേകിന് പരിക്കേറ്റു.

പുലർച്ചെ 12.30ന് എം.സി റോഡിൽ ചെങ്ങന്നൂർ ഗുരു മന്ദിരത്തിന് മുമ്പിലായിരുന്നു അപകടം. ഇന്നോവ കാറും സൈലോയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ സമീപത്തെ ഡെൻറൽ ക്ലിനിക്കിന്‍റെ ഒന്നാംനിലയിലെ ഗ്ലാസ് ഇടിച്ചു തകർത്താണ് വീണത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.

Tags:    
News Summary - Bike rider dies after vehicle collides in Chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.