പക്ഷിപ്പനി: പ്രതിരോധ നടപടി താല്‍ക്കാലികമായി നിര്‍ത്തി

കോട്ടയം: പക്ഷിപ്പനിയത്തെുടര്‍ന്ന് താറാവുകളെ കൊല്ലുന്നത് കോട്ടയത്ത് താല്‍ക്കാലികമായി നിര്‍ത്തി. രോഗം സ്ഥിരീകരിച്ച ആര്‍പ്പൂക്കര മേഖലയിലെ താറാവുകളെയെല്ലാം കൊന്ന സാഹചര്യത്തിലാണ് തീരുമാനം. താറാവുകളെ കൊന്ന് കത്തിക്കുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ദ്രുതകര്‍മസേനയുടെ ക്യാമ്പും അവസാനിപ്പിച്ചു. ആര്‍പ്പൂക്കര എസ്.എന്‍.ഡി.പി സ്കൂളിലാണ് സംഘം ക്യാമ്പ് ചെയ്തിരുന്നത്. ആര്‍പ്പൂക്കര മേഖലയില്‍ ശനിയാഴ്ച 7918 താറാവുകളെയാണ് കൊന്ന് കത്തിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചശേഷം ഇതുവരെ 20,000ത്തോളം താറാവുകളെ കൊന്നൊടുക്കിക്കഴിഞ്ഞു. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ താറാവുകളെയാണ് കൊല്ലുന്നത്.

ജില്ലയുടെ മറ്റ് ഭാഗങ്ങളിലും താറാവുകള്‍ ചത്തെങ്കിലും ഇത് പക്ഷിപ്പനിയാണെന്ന് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ചത്ത താറാവുകളുടെ സാമ്പിളുകള്‍ ഭോപാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇവിടെനിന്ന് സ്ഥിരീകരണമുണ്ടായാല്‍ ഈ ഭാഗങ്ങളിലെ താറാവുകളെയും കൊല്ലും. പരിശോധനഫലം ശനിയാഴ്ച ലഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ലഭ്യമായിട്ടില്ളെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. അയ്മനത്ത് കോഴികളും ചത്തിരുന്നു. ഇതിന്‍െറ സാമ്പിളുകളും പരിശോധനക്ക് നല്‍കിയിട്ടുണ്ട്. അയ്മനം, ആര്‍പ്പൂക്കര, കുമരകം, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, പായിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് താറാവുകള്‍ ചത്തത്. ഇതില്‍ വെച്ചൂര്‍ ഭാഗത്താണ് കൂടുതല്‍ നഷ്ടം. ഇവിടെ പതിനായിരത്തോളം താറാവുകള്‍ ചത്തതായാണ് മൃഗസംരക്ഷണവകുപ്പിന്‍െറ കണക്ക്.

അതിനിടെ, ശനിയാഴ്ചയും ജില്ലയില്‍ താറാവുകള്‍ കൂട്ടമായി ചത്തു. അയ്മനം, കുമരകം, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, നാട്ടകം, പായിപ്പാട് പഞ്ചായത്തുകളിലായി ശനിയാഴ്ച 1620 താറാവുകളാണ് ചത്തത്. ഇവയുടെ സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനിമൂലമാണെന്ന് കണ്ടത്തെിയിട്ടുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായാല്‍ മാത്രമേ ഇവയെ കൊല്ലാന്‍ കഴിയുകയുള്ളൂ.
അതിനിടെ, താറാവുകളെ കൊന്നൊടുക്കിയെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടാകാത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്.

 

Tags:    
News Summary - bird flue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.