ബിരിയാണി ഇല്ലെന്ന്​ പറഞ്ഞതിൽ വീടുകയറി ആക്രമണം; മൂന്നു​േപർക്ക്​ പരിക്ക്​

അരൂർ: ശ്രീനാരായണ നഗറിന്​ സമീപം പ്രവർത്തിക്കുന്ന ഇറാനി ഹോട്ടൽ ഉടമയുടെ വീട്ടിൽ നാലംഗ സംഘത്തി​​െൻറ ആക്രമണം. അരൂർ പൂജപ്പുര ഇറാനി വീട്ടിൽ അഹമ്മദ് കബീർ (46), ഭാര്യ ഹസീമ (40), മകൻ റൗഫ് റഹ്മാൻ (20) എന്നിവരെയാണ് ആക്രമിച്ചത്​.

പരിക്കേറ്റ ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിൽ എത്തി ബിരിയാണി ചോദിച്ചപ്പോൾ ഇല്ലെന്ന്​ പറഞ്ഞതാണ് ആക്രമണത്തിന്​ കാരണം. ഞായറാഴ്​ച രാത്രി ഹോട്ടൽ അടച്ച് ഉടമ വീട്ടിലെത്തിയ ഉടനെയായിരുന്നു ആക്രമണം. വീടിന്​ മുന്നിലെ കാറി​​െൻറ ചില്ലും തകർത്തു. അഹമ്മദ് കബീറിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ഭാര്യക്കും മകനും പരിക്കേറ്റത്.

അടിയേറ്റ് അഹമ്മദ് കബീറി​​െൻറ മുൻഭാഗത്തെ പല്ലുകൾ അടർന്നുപോയി. മക​​െൻറ കാലിനും ഒടിവുണ്ട്. സംഭവം അറിഞ്ഞ് അരൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - biryani attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.