ചങ്ങനാശേരി: സീറോ മലബാർ സഭ ഭൂമി വിവാദത്തിൽ പരോക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ഡോ. തോമസ് തറയിൽ. പൊതു സമൂഹത്തിൽ കത്തോലിക്ക സഭ അപഹസിക്കപ്പെടുന്നുവെന്ന് ഡോ. തോമസ് തറയിൽ പറഞ്ഞു.
സഭയെ അപഹസിക്കാൻ ചില അജപാലകർ തന്നെ നേതൃത്വം നൽകുന്നുവെന്നും സഹായ മെത്രാൻ ചൂണ്ടിക്കാട്ടി. ദുഃഖവെള്ളിയോട് അനുബന്ധിച്ചുള്ള പ്രാരംഭ പ്രാർഥനയിലായിരുന്നു സഹായ മെത്രാന്‍റെ പരാമർശം.
യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുകയാണ്. ക്രൈസ്തവ ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാർഥനകളും നടക്കുന്നുണ്ട്. കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി കുരിശിന്റെ വഴി, പ്രദക്ഷിണം, പ്രത്യേക തിരുക്കര്‍മങ്ങൾ എന്നിവയാണ് ദേവാലയങ്ങളിൽ നടക്കുക.
രാവിലെ ആരംഭിച്ച പ്രാർഥനാ ചടങ്ങുകൾ വൈകുന്നേരം വരെ നീളും. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും ഇതിനു ശേഷമുള്ള കുരിശു മരണത്തിന്റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.