ചേലക്കരയിൽ വോട്ടുവിഹിതം ഉയർത്തി ബി.ജെ.പി; പിടിച്ചത് 31,000ലേറെ വോട്ട്

ചേലക്കര: പാലക്കാട് തകർന്നടിഞ്ഞെങ്കിലും ചേലക്കര മണ്ഡലത്തിൽ വോട്ടുവിഹിതം ഉയർത്തി ബി.ജെ.പി. അവസാന റിപ്പോർട്ട് പ്രകാരം ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 31,663 വോട്ട് പിടിക്കുമെന്നാണ് റിപ്പോർട്ട്.

2021ലെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ഷിജുമോൻ വട്ടേക്കാട് 24,045 വോട്ട് ആണ് നേടിയത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ഏറ്റവും കൂടുതൽ വോട്ട് നേടിയത്. 28,974 വോട്ട് ആണ് ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയിരുന്നത്.

നിയമസഭയിൽ ബി.ജെ.പിക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ട് വിഹിതമാണിത്. ബി.ജെ.പിയുടെ സ്വാധീന മേഖലയായ തിരുവില്ലാമലയിൽ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

Tags:    
News Summary - BJP increased vote share in Chelakkara; More than 31,000 votes were captured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.