തിരുവനന്തപുരം: എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സി.പി.എം നേതാക്കള്‍ കരുതേണ്ടെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ഹിന്ദു സാമുദായിക സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതില്നിന്ന് സി.പി.എം പിന്മാറണം.
സുകുമാരന്‍ നായരെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കേരളത്തിലെമ്പാടും ഏകപക്ഷീയമായി സി.പി.എം അക്രമം വ്യാപകമാണ്.
കഴക്കൂട്ടത്ത് ബി.ജെ.പി ബൂത്ത് ഏജൻറിന് സി.പി.എം ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. കാട്ടാക്കടയില്‍ നിരവധി ബി.ജെ.പി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീയിട്ടു. വീടുകള്‍ അടിച്ചുതകര്‍ത്തു. ബോംബെറിഞ്ഞു. ധര്‍മടത്തും അക്രമസംഭവങ്ങളുണ്ടായി. അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.