നേതാക്കളുടെ കിടമത്സരത്തിൽ ബി.ജെ.പി വളർച്ച നിലച്ചെന്ന് റിപ്പോർട്ട്​

തി​രു​വ​ന​ന്ത​പു​രം: പ​ര​സ്പ​രം മ​ത്സ​രി​ക്കാ​നും നേ​ട്ട​മു​ണ്ടാ​ക്കാ​നും നേ​താ​ക്ക​ൾ ശ്ര​മി​ച്ച​തോ​ടെ ബി.​ജെ.​പി​യു​ടെ കേ​ര​ള​ത്തി​ലെ വ​ള​ർ​ച്ച നി​ല​ച്ചെ​ന്ന്​ സ​മി​തി റി​പ്പോ​ർ​ട്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്​ വ​ൻ വീ​ഴ്​​ച സം​ഭ​വി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന റി​പ്പോ​ർ​ട്ടി​ൽ അ​ധ്യ​ക്ഷ​നെ​യ​ട​ക്കം മാ​റ്റി പു​തു​നി​ര​യെ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ശി​പാ​ർ​ശ ചെ​യ്യു​ന്നു. ​

േജ​ക്ക​ബ്​ തോ​മ​സ്, ഇ. ​ശ്രീ​ധ​ര​ൻ, സി.​വി. ആ​ന​ന്ദ​ബോ​സ്​ എ​ന്നി​വ​ർ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്​ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇൗ ​നി​ർ​ദേ​ശ​ങ്ങ​ളു​ള്ള​ത​്.

നേ​തൃ​ത്വ​ത്തെ മൊ​ത്തം മാ​റ്റ​ണ​മെ​ന്ന​ല്ല, പ​ക്ഷേ, പു​നഃ​ക്ര​മീ​ക​ര​ണം വേ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്​ നേ​തൃ​ത്വ​ത്തി​നാ​ണ് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം. ചി​ല നേ​താ​ക്ക​ൾ ഗ്രൂ​പ്​​ നേ​താ​ക്ക​ളാ​യി മാ​റി​യ​ത്​ പ​രാ​ജ​യ​ത്തി​നും പാ​ർ​ട്ടി​യു​ടെ ശോ​ഷ​ണ​ത്തി​നും കാ​ര​ണ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​നെ​ക്കു​റി​ച്ച് ചി​ല നേ​താ​ക്ക​ൾ​ക്കു മാ​ത്ര​മാ​ണ് അ​റി​വു​ണ്ടാ​യി​രു​ന്ന​ത്. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​ണം ല​ഭി​ച്ചി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് സ്വ​ന്ത​മാ​ക്കാ​ൻ പ​ല​യി​ട​ത്തും ശ്ര​മം ന​ട​ന്നെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഇ​ത്ത​ര​മൊ​രു റി​പ്പോ​ർ​ട്ട്​ ഇ​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ സം​സ്ഥാ​ന നേ​തൃ​ത്വം. 

Tags:    
News Summary - BJP's growth halted due to rivalry among leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.