തിരുവനന്തപുരം: മാവേലി സ്റ്റോറുകളിൽ ഓണക്കാലത്ത് വിതരണം ചെയ്യാനെത്തിച്ച സബ്സി ഡി ഭക്ഷ്യധാന്യങ്ങൾ കരിഞ്ചന്തയിൽ മറിച്ചുവിറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കി സപ്ല ൈകോ വിജിലൻസ്. കഴിഞ്ഞ മാസം മുതൽ സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളിലും നടന്ന ബില ്ലിങ്ങുകൾ പരിശോധിക്കാനാണ് വിജിലൻസിെൻറ തീരുമാനം.
കഴിഞ്ഞ ആഗസ്റ്റ് 31ന് മാത്രം വിവിധ ഔട്ട് ലെറ്റുകളിൽ രാത്രി എട്ട് മണിക്കു ശേഷം 964 ഓളം സബ്സിഡി ബില്ലിങ്ങാണ് ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്നത്.
റേഷൻ കാർഡുടമകളുടെ കാർഡ് നമ്പർ ഭക്ഷ്യവകുപ്പിെൻറ സൈറ്റിൽനിന്ന് ശേഖരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് പന്തീരങ്കാവ് ഔട്ട് ലെറ്റിൽ മാത്രം മാസാവസാനമായ 31ന് 145 അനധികൃത ബില്ലിങ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇൗ ഔട്ട് ലെറ്റ് മാനേജരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. പഞ്ചസാരയും വെളിച്ചെണ്ണയുമാണ് കൂടുതൽ കടത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഉടൻ ഭക്ഷ്യമന്ത്രിക്ക് കൈമാറും.
ഇത്തരത്തിൽ അനധികൃത സബ്സിഡി ബില്ലിങ് നടത്തിയ 10ഓളം മാവേലി സ്റ്റോറുകളിലെ മാനേജർമാർ വിജിലൻസ് നിരീക്ഷണത്തിലാണ്. തിങ്കളാഴ്ച മുതൽ സപ്ലൈകോയുടെ ഔട്ട് ലെറ്റുകളിൽ വിജിലൻസിെൻറ മിന്നൽ പരിശോധനയും ഉണ്ടാകും.
അതേസമയം സംസ്ഥാനത്തെ നല്ലൊരു ശതമാനം ഓണം ഫെയറുകളും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ മാത്രമാണ് ക്രമക്കേട് കാണിച്ചിട്ടുള്ളതെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.