മുഖ്യമന്ത്രിയുടെ ഓഫിസിലും വീടിനും രാജ്ഭവനിലും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും  ഔദ്യോഗിക വസതിയായ  ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. എന്നാൽഭീഷണിയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ബോംബ് സ്ക്വാഡ് സെക്രട്ടേറിയറ്റിൽ പരിശോധന തുടരുകയാണ്. അതിന് പുറമെ രാജ് ഭവനിലും ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന എട്ടാമത്തെ ബോംബ് ഭീഷണിയാണിത്. ഇവിടങ്ങളിലെല്ലാം ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്.

നെടുമ്പാശ്ശേരി വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന്  വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്. അതിന്റെ തുടർച്ചയായാണ് മുഖ്യമ​ന്ത്രിയുടെ വീടിനും വസതിക്കും ഭീഷണിയുണ്ടായിരിക്കുന്നത്.  

Tags:    
News Summary - Bomb threat at Chief Minister's office and Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.