കൊച്ചി കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

കൊച്ചി കേന്ദ്രീയ ഭവനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

കൊച്ചി: കൊച്ചി കേന്ദ്രീയ ഭവനിൽ ഇമെയിൽ വഴി ബോംബ് ഭീഷണി സന്ദേശം. ബുധാനാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഭീഷണി സന്ദേശം വന്നത്. കേന്ദ്രീയ ഭവനിന്റെ കെട്ടിടത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശമെത്തിയത്.

തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്. മൂന്ന് ബ്ലോക്കുകളുള്ള വലിയ കെട്ടിടമാണ് കേന്ദ്രീയ ഭവന്റെത്. ഇതുവരെ ഒന്നും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.

കഴിഞ്ഞ ദിവസം ഹൈകോടതിയിലും ബോംബ് ഭീഷണി എത്തിയിരുന്നു. പരിശോധനയിൽ വ്യാജമാണെന്ന് തെളിയുകയും ചെയ്തു. 

Tags:    
News Summary - Bomb threat at kendriya bhavan kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.