പ്രതീഷിെൻറ വൃക്ക മാറ്റിവെക്കുന്നതിന് പണം കണ്ടെത്തുന്നതിനുള്ള പുസ്തക ഷെൽഫ് ഉദുമയിൽ എഴുത്തുകാരനും
സംവിധായകനുമായ എം.എ. റഹ്മാൻ ഏറ്റുവാങ്ങുന്നു
കാസർകോട്: തൃശൂരിൽ രജിസ്റ്റർ ചെയ്ത കെ.എൽ. 09 എ.എ 6999 എയ്ഷർ ലോറിയിൽ മണലും കല്ലുമല്ല, നിറയെ പുസ്തകത്തട്ടാണ്. 160 എണ്ണം വരും. തൃശൂർ അഞ്ചേരി നിരോലി വീട്ടിൽ പ്രതീഷ് നിർമിച്ച ഈ പുസ്തകത്തട്ടുകൾക്ക് പ്രാണെൻറ വിലയുണ്ട്. മറ്റാരുടെയുമല്ല, പ്രതീഷിെൻറ തന്നെ.
രണ്ടുതവണ വൃക്ക മാറ്റിവെച്ചു. അച്ഛെൻറയും അമ്മയുടെയും വൃക്കകളാണ് അപ്പോഴെല്ലാം സ്വീകരിച്ചത്. അത് രണ്ടും വീണ്ടും നിശ്ചലമായി. മൂന്നാമതും മാറ്റിവെക്കുന്നതിനുള്ള വൃക്കദാനത്തിനു അനുജൻ ഒരുക്കമാണ്. പക്ഷേ, മാറ്റിവെക്കാനുള്ള പണം കണ്ടെത്തുന്നതിന് പ്രതീഷ്, തെൻറ അനാരോഗ്യം വകവെക്കാതെ രാപ്പകൽ അധ്വാനിച്ച് പുസ്തക തട്ടുകളൊരുക്കി നാടാകെ വിൽപന നടത്തുകയാണ്.
വൃക്ക മാറ്റിവെക്കുന്നതിനും തുടർ ചികിത്സക്കുമായി പത്തുലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. 2000 രൂപയാണ് ഒരു ഷെൽഫിെൻറ വില. ഒരു ഷെൽഫിൽനിന്നും ചെലവുകൾ തീർത്ത് പ്രതീഷിനു ലഭിക്കുന്നത് 200 രൂപ. 5000 ഷെൽഫുകൾ വിൽക്കുേമ്പാൾ 10 ലക്ഷമാകും. പ്രതീഷിെൻറ പ്രാണൻ തിരിച്ചുപിടിക്കാനുള്ള 10 ലക്ഷത്തിനുവേണ്ടിയാണ് ഇൗ വണ്ടി പ്രയാണം നടത്തുന്നത്.
കാസർകോട്ടേക്ക് പുസ്തകത്തട്ട് അയച്ചാണ് തുടക്കം. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൽ രതീഷ് പിലിക്കോട് സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യക്കാരെ കണ്ടെത്തിയാണ് പുസ്കതത്തട്ട് എത്തിച്ചത്. വലിയ സ്വീകാര്യതയാണ് എല്ലാവരിൽനിന്നും ലഭിക്കുന്നതെന്നും എല്ലാ ജില്ലകളിലും ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും രതീഷ് പറഞ്ഞു.
21ാം വയസ്സിലാണ് ഇരുവൃക്കകളും ജീവിതത്തിെൻറ വഴിമുടക്കാനെത്തിയത്. 2006ൽ അച്ഛൻ പരമേശ്വരശെൻറ വൃക്ക സ്വീകരിച്ചു. നാലുവർഷം പ്രശ്നങ്ങളില്ലാതെ ജീവിച്ചു. പിന്നാലെ വൃക്ക പണിമുടക്കി. 2013ൽ അമ്മ ശോഭനയുടെ വൃക്ക സ്വീകരിച്ചു. അതും പ്രവർത്തനരഹിതമായി. ഇപ്പോൾ അനുജെൻറ വൃക്ക സ്വീകരിച്ച് ശസ്ത്രക്രിയക്കൊരുങ്ങുകയാണ്.
സ്വർണപ്പണിക്കാരനായിരുന്നു പ്രതീഷ്. വൃക്കരോഗം കണ്ടെത്തിയതോടെയാണ് സ്വർണപ്പണി നിർത്തി പുസ്തകത്തട്ട് നിർമാണത്തിലേക്ക് നീങ്ങിയത്. ചികിത്സ സഹായ കമ്മിറ്റിയുണ്ടാക്കാതെ സ്വന്തം അധ്വാനംകൊണ്ടുതന്നെ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആരുകണ്ടാലും ഒന്ന് വാങ്ങിപ്പോകുന്ന തരത്തിലുള്ള തട്ടാണ് നിർമിക്കുന്നത്. സംസ്ഥാനത്തിെൻറ മറ്റു ഭാഗങ്ങളിലുള്ളവരുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് അവരുടെ വീടിനരികത്തുതന്നെ ഇറക്കിക്കൊടുക്കുകയാണ് ചെയ്യുന്നത്. ചിലർ നിശ്ചിത തുകയിലും കൂടുതൽ നൽകുന്നതായും സംഘാടകനായ രതീഷ് പിലിക്കോട് പറഞ്ഞു. പ്രതീഷിെൻറ ഫോൺ: 9961607383.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.