കൊച്ചി: സ്വാശ്രയ കോളജുകളിലെ ബി.പി.എൽ വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ് പിൻവലിച്ച സാഹചര്യത്തിൽ ഫീസ് നൽകാത്തതിന്റെ പേരിൽ ഈ വിഭാഗം വിദ്യാർഥികളെ പുറത്താക്കരുതെന്ന് ഹൈകോടതി. സ്കോളർഷിപ് പിൻവലിച്ച നടപടി ചോദ്യം ചെയ്തും ഭാവി സംബന്ധിച്ച് ആശങ്കയറിയിച്ചും എം.ബി.ബി.എസ് വിദ്യാർഥികളടക്കം നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദേശം.
ഹരജികളിൽ വിശദീകരണം നൽകാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ആഗസ്റ്റ് 28ന് പരിഗണിക്കാനായി മാറ്റി. ഈ കാലയളവിൽ വിദ്യാർഥികളെ പുറത്താക്കരുതെന്നാണ് നിർദേശം. സ്കോളർഷിപ് പിൻവലിച്ച സാഹചര്യത്തിൽ ഫീസടക്കാത്തതിന്റെ പേരിൽ കോളജിൽനിന്ന് പുറത്താക്കാൻ സാധ്യതയുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.