പാർട്ടി സംരക്ഷിക്കില്ല; കുറ്റാരോപണം തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തം -വൃന്ദ കാരാട്ട്

ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണത്തിൽ പ്രതികരണവുമായി സി.പി.എം പി.ബി.അംഗം വൃന്ദ കാരാട്ട്.
പാര ്‍ട്ടി ആരെയും സംരക്ഷിക്കില്ല. ആരോപണം തെറ്റെന്ന് തെളിയിക്കേണ്ടത് വ്യക്തിയുടെ ഉത്തരവാദിത്തമാണെന്നും വൃന്ദ കാ രാട്ട് ഡല്‍ഹിയില്‍ പറഞ്ഞു.

ആരോപണം പാർട്ടി പരിശോധിക്കുമെന്നും സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന ബിഹാർ സ്വദേശിയുടെ പരാതിയിൽ മുംബൈ പൊലീസ്​ ബിനോയിക്കെതിരെ കേ​സ്​ രജിസ്​റ്റർ ചെയ്തിരുന്നു. 33 കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് ജൂണ്‍ 13-നാണ്​ ബിനോയിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബിനോയ് വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്തെന്നും ആ ബന്ധത്തില്‍ എട്ട്​ വയസുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് പരാതി.

Tags:    
News Summary - Brinda karatt on Binoy's Sexual Case-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.