കെ. സുന്ദര ബി.ജെ.പി നേതാക്കൾക്കൊപ്പം

മ​ഞ്ചേ​ശ്വ​ര​ത്തെ ബി.​എ​സ്.​പി സ്ഥാ​നാ​ര്‍ഥി​ പ​ത്രി​ക പിൻവലിച്ചിട്ടില്ലെന്ന് വരണാധികാരി

മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്തെ ബി.​എ​സ്.​പി സ്ഥാ​നാ​ര്‍ഥി​യാ​യ കെ. ​സു​ന്ദ​ര​ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പിൻവലിച്ചെന്ന ബി.ജെ.പി അവകാശവാദം തള്ളി വരണാധികാരി. കെ. ​സു​ന്ദ​ര ഇതുവരെ​ പ​ത്രി​ക പിൻവലിച്ചിട്ടില്ലെന്ന് വരണാധികാരി മാധ്യമങ്ങളോട് വ്യക്തമാക്കി. പത്രിക പിൻവലിക്കാൻ ഇന്ന് ഉച്ചക്ക് മൂന്നു മണിവരെ സമയമുണ്ട്. നാമനിർദേശം ചെയ്തവരുടെ ഒപ്പ് പത്രിക പിൻവലിക്കാൻ ആവശ്യമാണെന്നാണ് വിവരം.

2016ലെ തെരഞ്ഞെടുപ്പിൽ ​ബാ​ല​റ്റ് പേ​പ്പ​റി​ല്‍ കെ. ​സു​ന്ദ​ര എ​ന്ന പേ​ര് ന​ല്‍കി​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് 467 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും അ​ന്നും ഇ​ന്നും സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​സു​രേ​ന്ദ്ര​ന്‍ 89 വോ​ട്ടി​നാ​ണ് ക​ഴി​ഞ്ഞ ​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട​ത്. ബി.​എ​സ്.​പി സ്ഥാ​നാ​ര്‍ഥിയാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച കെ. ​സു​ന്ദ​രയും കു​ടും​ബ​വും ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു​വെ​ന്ന് ബി.​ജെ.​പി നേ​തൃ​ത്വം ഇന്നലെ പ​റ​ഞ്ഞിരുന്നു.

അതേസമയം, കെ. ​സു​ന്ദ​ര​യെ ഫോ​ണി​ൽ​ പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ബി.​എ​സ്.​പി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സു​ന്ദ​ര​ക്ക് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ന്ദ​ര​യെ കാ​ണാ​താ​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മൊബൈൽ ഫോൺ ഒാഫ് ചെയ്ത നിലയിലാണെന്നും ബി.​എ​സ്.​പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി​യാ​യി മ​ത്സ​രി​ച്ച സു​ന്ദ​ര ഇ​ത്ത​വ​ണ ബി.​എ​സ്.​പി സ്ഥാ​നാ​ര്‍ഥി​യാ​യാ​ണ് പ​ത്രി​ക ന​ല്‍കി​യ​ത്. ജി​ല്ല​യി​ൽ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന ബി.​എ​സ്.​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം കാ​സ​ർ​കോ​ട് പ്ര​സ് ക്ല​ബി​ലെ​ത്തി​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - BSP Manjeshwar candidate k Sundara has not withdrawn nomination paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.