തിരുവനന്തപുരം: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിെൻറ ബദൽ സമീപനമാണ് സംസ്ഥാന ബജെറ്റന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവികേരളത്തിെൻറ വികസന പരിപ്രേക്ഷ്യമാണ് ബജറ്റിൽ പ്രതിഫലിക്കുന്നത്.
2019 ഓടെ വളർച്ചനിരക്കിൽ സാർവദേശീയ-ദേശീയതലത്തിൽ ഇടിവുണ്ടായി. അത് സംസ്ഥാനത്തെയും ബാധിച്ചു. ആ പ്രതിസന്ധിയെ കോവിഡ് മഹാമാരിയുടെ വരവ് സങ്കീർണമാക്കി. അതിനെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സർക്കാർ. അതിനുള്ള പ്രായോഗിക മാർഗമാണ് ബജറ്റിലൂടെ കണ്ടെത്തുന്നത്.
കേരളത്തെ വിജ്ഞാനസമൂഹമാക്കി ഉയർത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. ഒരുവർഷംകൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും ദീർഘകാലാടിസ്ഥാനത്തിൽ പുതിയ തൊഴിൽ സാധ്യതകൾ തുറക്കുന്നതുമാണ് ബജറ്റിലെ നിർദേശങ്ങൾ. സാമ്പത്തികവളർച്ച വീണ്ടെടുത്ത് ശക്തിപ്പെടുത്തുന്നതിനൊപ്പം സാമൂഹിക സമത്വത്തിലും ഊന്നൽ നൽകുന്നു.
കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും നാടിെൻറ പുരോഗതിക്കുവേണ്ട പദ്ധതികൾ ആവിഷ്കരിക്കാനും പരിശ്രമിക്കുന്നുവെന്നതാണ് സർക്കാറിൽ ജനങ്ങൾ നൽകുന്ന വിശ്വാസത്തിെൻറ അടിസ്ഥാനം. അത് കൂടുതൽ ഉറപ്പോടെ പരിരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ബജറ്റിലൂടെ സർക്കാർ ആവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.