തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. മൂന്നുലക്ഷം കോടി പൊതുകടത്തിൽനിന്ന് അഞ്ചുലക്ഷം കോടിയിലേക്ക് കേരളത്തെ എത്തിക്കുന്ന തലതിരിഞ്ഞ നയമാണ് ഐസക്കിേൻറത്. കർഷകർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന സർക്കാറിൽനിന്ന് കർഷകർക്ക് പ്രതീക്ഷിക്കാനൊന്നുമില്ല.
കേരളത്തെ പ്രതിസന്ധിയിലാക്കിയത് കോവിഡാണെന്ന വാദം വസ്തുതപരമല്ല. കോവിഡിന് മുമ്പുതന്നെ സാമ്പത്തികരംഗം തകർന്നിരുന്നു. ബജറ്റിന് പുറത്തുള്ള ഓഡിറ്റിങ് ഇല്ലാത്ത കിഫ്ബി വഴി തുക വകയിരുത്തുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഒന്നുകിൽ കിഫ്ബിയെ ബജറ്റിൽനിന്ന് ഒഴിവാക്കണം.
അല്ലെങ്കിൽ കിഫ്ബി ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഓഡിറ്റിങ്ങിനെ എതിർക്കുക എന്നതാണ് ഈ സർക്കാറിെൻറ മുഖമുദ്രയെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.