തിരുവനന്തപുരം: കോവിഡ് പ്രോേട്ടാകോൾ പാലിച്ച് മതാചാരപ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന മുസ്ലിം മതസംഘടന നേതാക്കളുടെ ആവശ്യം ആരോഗ്യവകുപ്പിെൻറ പരിഗണനയിൽ. വിദഗ്ധ സമിതിയുടെ കൂടി നിർദേശം സ്വീകരിച്ച് ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്നാണ് വിവരം.
നേതാക്കളുടെ സംയുക്ത പ്രസ്താവന ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മന്ത്രി കെ.ടി. ജലീൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ േഫാണിൽ ബന്ധെപ്പട്ട് വിഷയം ഉന്നയിച്ചിരുന്നു. പ്രൊട്ടോകോൾ പാലിച്ച് വേണ്ടത് ചെയ്യാനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിലും കൂട്ടപ്രാർഥനയുടെ കാര്യത്തിലും മതാചാര പരിപാലനങ്ങളിലും ഹെൽത്ത് പ്രൊട്ടോകോൾ പാലിച്ചുവേണമെന്ന വ്യവസ്ഥയിൽ വിശ്വാസികൾക്കൊപ്പമാണ് സർക്കാർ നിലകൊണ്ടത്.
മൃതദേഹങ്ങൾ സംസ്കരിക്കുന്ന കാര്യത്തിലും സമാന സമീപനം തന്നെയാകും ഉണ്ടാകുകയെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി. വിദഗ്ധ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ വളൻറിയർമാരെ ഉപയോഗിച്ച് മതപരമായ നിർബന്ധ കർമങ്ങൾ നിർവഹിച്ച് മൃതദേഹം കുളിപ്പിക്കാനും മറവ് ചെയ്യാനുമുള്ള ഇളവ് ഭരണകൂടം അനുവദിക്കണമെന്നായിരുന്നു സംയുക്ത പ്രസ്താവനയിലൂടെ സംഘടന നേതാക്കൾ ആവശ്യപ്പെട്ടത്.
മൃതദേഹത്തോട് ഇപ്പോൾ സ്വീകരിക്കുന്ന സമീപനത്തിൽ അടിയന്തരമായ മാറ്റങ്ങൾ ആവശ്യമാണെന്നും നേതാക്കൾ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ വിദഗ്ധോപദേശമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.