മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വിവിധ ബാങ്കുകളിലും ട്രഷറികളിലുമായുള്ളത് 70.69 ലക്ഷം രൂപയുടെ നിക്ഷേപം. വിവിധയിടങ്ങളിലായി 1.71 കോടി രൂപ വിലവരുന്ന ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലുണ്ട്. ഭാര്യ കെ.എം. കുൽസുവിെൻറ പേരിൽ 2.42 കോടി രൂപയുെട നിക്ഷേപമുെണ്ടന്നും നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 50 ലക്ഷം രൂപയുടെ ഭൂമിയും കെട്ടിടവുമുണ്ട് ഇവരുടെ പേരിൽ. ഇരുവരുടെയും പേരിലായി 5.39 കോടി രൂപയാണുള്ളത്. ഭാര്യയുടെ പേരിൽ 16.18 ലക്ഷത്തിെൻറ ബാങ്ക് വായ്പ അടച്ചുതീർക്കാനുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമായി വാഹനമില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. ഭാര്യയുടെ പേരിലാണ് 18.20 ലക്ഷം രൂപ വിലയുള്ള റെക്സ്റ്റൺ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാഹനം വാങ്ങിയതിൽ മലപ്പുറം െഎ.സി.െഎ.സി.െഎ ബാങ്കിൽ 6.56 ലക്ഷം രൂപയുടെ വായ്പയുണ്ട്.
ഇേദ്ദഹത്തിെൻറ സ്വത്തിൽ 48.50 ലക്ഷത്തിെൻറ ഭൂസ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്ന് പറയുന്നു. കുഞ്ഞാലിക്കുട്ടിയുടെ വാർഷികവരുമാനമായി കാണിച്ചിരിക്കുന്നത് 6.66 ലക്ഷവും ഭാര്യയുടേത് 10.16 ലക്ഷവുമാണ്. കൈവശം പണമായി ഒരു ലക്ഷവും ഭാര്യയുടെ കൈവശം 1.40 ലക്ഷവുമാണുള്ളത്. ഉൗരകം സർവിസ് സഹകരണ ബാങ്കിൽ സ്ഥിരനിക്ഷേപമായി 2.97 ലക്ഷവും ഭാര്യയുടെ പേരിൽ മലപ്പുറം െഎ.സി.െഎ.സി.െഎ ശാഖയിൽ 38.59 ലക്ഷവുമുണ്ട്. രണ്ട് ലക്ഷത്തിെൻറ ഇൻഷുറൻസ് പോളിസി സ്വന്തം പേരിലും മൂന്ന് ലക്ഷത്തിെൻറ പോളിസി ഭാര്യയുടെ പേരിലുമുണ്ട്. ഭാര്യയുടെ കൈവശം 106 പവൻ സ്വർണാഭരണങ്ങളുമുണ്ട്.
പാണക്കാട് വില്ലേജിൽ 1.18 ഏക്കറിലാണ് 5,900 ചതുരശ്ര അടിയിൽ വീടും ഒാഫിസും സ്ഥിതി ചെയ്യുന്നത്. 43.25 ലക്ഷം രൂപയാണ് ഇതിെൻറ വിലയായി കാണിച്ചത്. പാണക്കാട് വില്ലേജിൽ 6.6 ഏക്കർ ഭൂമിയും 950 ചതുരശ്ര അടിയിലുള്ള ഫാം ഹൗസുമുണ്ട്. പാണക്കാട് വില്ലേജിൽതന്നെ പാരമ്പര്യമായി ലഭിച്ച 3.3 ഏക്കർ ഭൂമിയും കുഞ്ഞാലിക്കുട്ടിയുടെ പേരിലുണ്ട്. ഉൗരകം വില്ലേജിലും പാരമ്പര്യമായി ലഭിച്ച 2.74 ഏക്കർ ഭൂമി ഇദ്ദേഹത്തിനുണ്ട്. മലപ്പുറം പാണ്ടി ലോഡ്ജിൽ മൂന്നിലൊന്ന് ഒാഹരിയും കുഞ്ഞാലിക്കുട്ടിയുടേതാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഭാര്യയുടെ പേരിൽ കോഴിക്കോട് വെസ്റ്റ് ഹില്ലിലും എടക്കര ചുങ്കത്തറയിലും ഭൂമിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.