പി.വി. അൻവർ എം.എൽ.എയുടെയും അണികളുടെയും സൈബർ അതിക്രമങ്ങൾക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സി.പി.ഐ നേതാവ് സി. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.വി. രാജേഷ്, പ്രസ് ക്ലബ് പ്രസിഡൻറ് എം. രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ. സാനു എന്നിവർ സമീപം

പി.വി. അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കണം -സി. ദിവാകരൻ

തിരുവനന്തപുരം: കൊലവിളി നടത്തുന്ന എം.എൽ.എ പി.വി. അൻവറിനെ കൊടുംക്രിമിനലായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങൾക്കും നേരെ പി.വി. അൻവർ എം.എൽ.എ നടത്തുന്ന കൊലവിളിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ നാലാംതൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്ന് സി. ദിവാകരൻ പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുതിർന്ന മാധ്യമ പ്രവർത്തകരായ ജെ. അജിത് കുമാർ, പ്രസാദ് നാരായണൻ, പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി കെ.എൻ. സാനു, ഭാരവാഹികളായ ഉള്ളൂർ രാജേഷ്, എ.വി. മുസാഫിർ, ശാലിമ എം.എൽ, സജിത് വഴയില, ടി.സി. ഷിജുമോൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - C Divakaran against PV Anvar MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.