പൗരത്വ ഭേദഗതി നിയമം: പാലക്കാട് നഗരസഭയിൽ സി.പി.എം-ബി.ജെ.പി കയ്യാങ്കളി

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിൽ പാലക്കാട് നഗരസഭയിൽ സി.പി.എം-ബി.ജെ.പി കയ്യാങ്കളി. നഗരസഭാ കൗൺസിൽ യോഗത്തിലാണ് കയ്യാങ്കളി നടന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എം കൊണ്ടുവന്ന പ്രമേയത്തെ കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചിരുന്നു. ബി.ജെ.പി അംഗങ്ങൾ ഇത് തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.

കൗൺസിൽ യോഗം ആരംഭിച്ച ഉടനെ പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.പി.എം-യു.ഡി.എഫ് അംഗങ്ങൾ ചെയർപേഴ്സനെ സമീപിച്ചു. ഇത് ബി.ജെ.പി അംഗങ്ങൾ തടഞ്ഞു. അടുത്ത യോഗത്തിലെ അജണ്ടയായി പ്രമേയം പരിഗണിക്കാമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കിയെങ്കിലും സി.പി.എം-യു.ഡി.എഫ് അംഗങ്ങൾ അംഗീകരിച്ചില്ല.

ഇരുവിഭാഗങ്ങളും നേർക്കുനേർ എത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതേതുടർന്ന് കൗൺസിൽ യോഗം നിർത്തിവെച്ചു.

Tags:    
News Summary - CAA CPM-BJP Clash in Palakkad Municipality -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.