തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് സർക്കാർ നോമിനിയെ വെട്ടാൻ ബി.ജെ.പിക്കും നോമിനി. സമ്മർദം മുറുകിയതോടെ സെർച് യോഗം മിനിട്സ് ലഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും ചാൻസലറായ ഗവർണർ വിജ്ഞാപനം പുറപ്പെടുവിച്ചില്ല. കഴിഞ്ഞദിവസം ചേർന്ന സെർച് കമ്മിറ്റി യോഗത്തിൽ െഎകകണ്ഠ്യേന പാനൽ രൂപപ്പെടാത്തതിനെ തുടർന്ന് മൂന്നംഗങ്ങളും വെവ്വേറെ പാനൽ നൽകുകയായിരുന്നു. ഇതോടെ ഗവർണറുടെ തീരുമാനം നിർണായകവുമായി.
വി.സി പദവിയിലേക്ക് ലഭിച്ച അപേക്ഷകളിൽനിന്ന് ഏഴുപേരെയാണ് സെർച് കമ്മിറ്റി കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. രണ്ടുപേർ നേരിട്ടും നാലുപേർ ഒാൺലൈനിലും പെങ്കടുത്തു.
കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധിയായ ജെ.എൻ.യു വൈസ്ചാൻസലർ ഡോ. ജഗദീഷ് കുമാർ ബി.ജെ.പി നോമിനിയെ പാനലിൽ ഉൾപ്പെടുത്താൻ വാദിക്കുകയായിരുന്നു. തിരുവനന്തപുരെത്ത കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനെ പാനലിൽ ഉൾപ്പെടുത്തുന്നതിൽ കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ചീഫ് സെക്രട്ടറിയും സർവകലാശാല പ്രതിനിധിയായ ആസൂത്രണ ബോർഡ് വൈസ്ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രനും എതിർപ്പറിയിച്ചു.
എം.ജി സർവകലാശാല സ്കൂൾ ഒാഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ പ്രഫ. കെ.എം. സീതിയാണ് സർക്കാർ നോമിനി. തുടർന്ന് മൂന്നുപേരും വെവ്വേറെ പാനൽ സമർപ്പിക്കുകയായിരുന്നു. ഇതിൽ ചീഫ് സെക്രട്ടറിയും വി.കെ. രാമചന്ദ്രനും കെ.എം. സീതിയുടെ പേരിന് പ്രാമുഖ്യം നൽകിയപ്പോൾ കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനാണ് ജെ.എൻ.യു വി.സി യുടെ പാനലിൽ പ്രാമുഖ്യം. ഇൗ പാനലിൽ കാലിക്കറ്റ്, എം.ജി സർവകലാശാലകളിലെ പ്രഫസർമാരും ഉണ്ട്. സർക്കാർ താൽപര്യം മന്ത്രി കെ.ടി. ജലീൽ ഗവർണറെ അറിയിച്ചിട്ടുണ്ട്. മിനിട്സ് സമർപ്പിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഗവർണർ നിയമനം നടത്താത്തത് സമ്മർദം മൂലമാണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.