മത്സരിക്കാനില്ല; പിൻവാങ്ങുന്നതായി മാനന്തവാടിയിലെ ബി.ജെ.പി സ്ഥാനാർഥി

കൽപറ്റ: ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻവാങ്ങുന്നതായി മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാർഥി സി. മണികണ്ഠൻ. ആദിവാസി-പണിയ വിഭാഗത്തിൽ നിന്നും ഒരാളെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് വയനാട് സ്വദേശി എന്ന നിലയിൽ അഭിമാനിക്കാവുന്ന നേട്ടമാണ്. എന്നാൽ ജോലിയും കുടുംബവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മേഖലയിലേക്ക് പോകാൻ താൽപര്യപ്പെടുന്നില്ല. അതിനാൽ ഈ സ്ഥാനാർഥിത്വം സന്തോഷപൂർവം നിരസിക്കുന്നു. ഞാൻ കാരണം മനോവിഷമം ഉണ്ടാക്കിയെങ്കിൽ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമ ചോദിക്കുന്നു -മണികണ്ഠൻ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

എം.ബി.എ ബിരുദധാരിയായ മണികണ്ഠന്‍ പൂക്കോട് കേരള വെറ്ററിനറി ആന്‍റ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ഗോത്രമിഷന്‍റെ ടീച്ചിങ്ങ് അസിസ്റ്റന്‍റായാണ് ജോലി ചെയ്യുന്നത്. പണിയ സമുദായത്തിലെ ആദ്യ എം.ബി.എക്കാരനുമാണ് മണികണ്ഠന്‍. 

Tags:    
News Summary - Can not be a candidate; BJP candidate from Mananthavady withdraws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.