വീട്ടുവളപ്പിൽ കഞ്ചാവ് ചെടി; മധ്യവയസ്‌കൻ അറസ്റ്റിൽ

ഒറ്റപ്പാലം: കൃസ്തുമസ്, പുതുവർഷം എന്നിവയുടെ ഭാഗമായി ഒറ്റപ്പാലം എക്സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയതായി കണ്ടെത്തി.ലക്കിടി പേരൂർ വില്ലേജിൽ സത്രപറമ്പ് വീട്ടിൽ സുരേഷ് ബാബുവിന്‍റെ (47) വീട്ടുവളപ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളെ എക്സൈസ് ഇൻസ്‌പെക്ടർ സുരേഷ് അറസ്റ്റ് ചെയ്തു.

പൂച്ചെടികളുടെ മറവിൽ നട്ടുവളർത്തിയ നിലയിലായിരുന്നു കഞ്ചാവ്. അസി. ഇൻസ്‌പെക്ടർ മനോജ്‌കുമാർ, പ്രിവൻറീവ് ഓഫിസർ കെ.ബഷീർകുട്ടി, ബാസ്റ്റിൻ, അനു. സി.ഇ.ഒമാരായ രാജേഷ്, വിവേക് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. 

Tags:    
News Summary - Cannabis plant in home garden; The middle-aged man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.