വിമാന ദുരന്തം; ക്യാപ്റ്റൻ ദീപക് സാത്തേ മുൻ വ്യോമസേന പൈലറ്റ്, 30 വർഷത്തെ പരിചയസമ്പത്ത്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ മുൻ വ്യോമസേന പൈലറ്റ്. വിമാനം പറത്തി 30 വർഷത്തെ പരിചയ സമ്പത്ത് ഇദ്ദേഹത്തിനുണ്ട്. ദീപക് സാത്തേയും സഹ പൈലറ്റും മരിച്ചവരിൽ ഉൾപ്പെടും. ആകെ 19 പേരാണ് അപകടത്തിൽ മരിച്ചത്.

എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനയില്‍ 12 വര്‍ഷത്തെ സേവനത്തിന് ശേഷം വളണ്ടറി റിട്ടയര്‍മെന്റ് എടുത്താണ് ക്യാപ്റ്റന്‍ ദീപക് വി സാത്തേ എയര്‍ ഇന്ത്യയില്‍ പ്രവേശിച്ചത്.

വ്യോമസേനക്ക് വേണ്ടി എയർബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയർഫോഴ്സ് അക്കാദമിയിൽ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചു.

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴമൂലം പൈലറ്റിന് റൺവേ കാണാനാകാത്തതാണ് അപകട കാരണമെന്ന് വിലയിരുത്തുന്നു. രാത്രി എട്ടുമണിയോടെയാണ്​ അപകടം നടന്നത്​. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ്​ബെൽറ്റ്​ റോഡി​െൻറ ഭാഗത്തേക്കാണ്​ വിമാനം വീണത്​. 30 അടിയോളം താഴ്​ചയിലേക്കാണ്​ വീണതെന്ന്​ നാട്ടുകാർ പറയുന്നു.

ദുബൈയിൽനിന്ന്​ 2.14ന്​ പുറപ്പെട്ട ദുബൈ-കാലിക്കറ്റ്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ (IX-1344) വിമാനമാണ്​ അപകടത്തിൽപെട്ടത്​. ജീവനക്കാരും യാത്രക്കാരുമായി 191 പേരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. പരിക്കേറ്റവരെ കോഴിക്കോട്​, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി​ പ്രവേശിപ്പിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.