അഞ്ചച്ചവിടിയിൽ മർദ്ദനമേറ്റ കാർ ഡ്രൈവർ റഷീദ്

ഓ​ട്ടോക്ക്​ സൈഡ് കൊടുത്തില്ലെന്നാരോപിച്ച്​ കാർ ഡ്രൈവറെ അടിച്ച്​ പല്ല്​ കൊഴിച്ചു

കാളികാവ് (മലപ്പുറം): ഓട്ടോറിക്ഷക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ തടഞ്ഞ് നിർത്തി ഡ്രൈവറെ മർച്ചു. ഡ്രൈവറുടെ രണ്ടു പല്ല് കൊഴിയുകയും താടിയെല്ല് പൊട്ടുകയും ചെയ്തു. കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കലിലാണ് സംഭവം.

മൂച്ചിക്കൽ മാഞ്ചേരി കുരിക്കൾ അബ്ദുറഷീദി (49) നാണ് മർദ്ദനമേറ്റത്. ഇയാൾ കൊച്ചിയിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യന്നയാളാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചച്ചവിടി സ്വദേശി പുലിവെട്ടി സ്വാലിഹ് എന്നയാൾക്കെതിരെ കാളികാവ് പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകീട്ടാണ്​ സംഭവം. വാണിയമ്പലത്തുനിന്നും കാർ ഡ്രൈവറോട്​ ഓട്ടോ ഡ്രൈവർ സൈഡ് ചോദിച്ചെങ്കിലും മുന്നിൽ വാഹനങ്ങളുള്ളതിനാൽ സൈഡ് കൊടുക്കാൻ കഴിഞ്ഞില്ല. തച്ചംകോട് വെച്ച് സൈഡ് കൊടുത്തു. ഓട്ടോ മറികടന്ന് പോവ​ുകയും ചെയ്തു. പിന്നീട്​ ഒരു കിലോമീറ്റർ കഴിഞ്ഞ് കറുത്തേനിയിൽ കയറ്റത്തിൽ വെച്ച് കാർ ഓട്ടോയെ മറികടന്നു. വീണ്ടും ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ മൂച്ചിക്കൽ വെച്ച് കാർ കോളനി റോഡിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ ഓട്ടോറിക്ഷ കാറിൻ്റെ മുന്നിൽ വിലങ്ങനെ നിർത്തുകയും കാർ ഡ്രൈവരെ ആക്രമിക്കുകയുംചെയ്തു. നാട്ടുകാർ ഇടപെട്ട് രണ്ടു പേരെയും പിടിച്ചു മാറ്റി രംഗം ശാന്തമാക്കി. അതിനിടെ സ്വാലിഹ് കയ്യിൽ കല്ലുമായി വന്ന് റഷീദിനെ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

കാറിലും റോഡിലും നിറയെ ചോരപടർന്നു. കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന റഷീദ് ഗൈറ്റീവായാൽ മൊഴിയെടുത്ത് കേസ് ചാർജു ചെയ്യുമെന്ന് സി.ഐ ജ്യോതീന്ദ്രകുമാർ പറഞ്ഞു.

Tags:    
News Summary - car driver attacked by auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.