മലപ്പുറം: പാണക്കാട്ട് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ കാർ കടലുണ്ടിപ്പുഴയിൽ മുങ്ങി. വെള്ളത്തിൽ താഴുന്നതിന് മുമ്പ് ചാടിയതിനാൽ കാറോടിച്ചിരുന്ന യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒലിച്ചുപോയ വാഹനം മീറ്ററുകൾ അകലെനിന്നാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ പാണക്കാട് എടായ്പ്പാലത്താണ് അപകടം. അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ഷമീറലിയാണ് രക്ഷപ്പെട്ടത്. ഇദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളു. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെടുത്തത്.
വേങ്ങരയിൽനിന്ന് മലപ്പുറം ഭാഗത്തേക്ക് വന്ന റിറ്റ്സ് കാർ നിയന്ത്രണം വിട്ട് എതിർവശത്തേക്ക് നീങ്ങി പുഴക്ക് സമീപത്തെ മരത്തില്‍ ഇടിക്കുകയും 200 അടി താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. വെള്ളം കയറുന്നതിന് മുമ്പെ ഷമീറലി കാറിൽനിന്ന് രക്ഷപ്പെട്ടു. കൂടുതല്‍ പേര് അപകടത്തിൽപ്പെട്ടതായി തുടക്കത്തിൽ അഭ്യൂഹം പരന്നിരുന്നു. മഴ വകവെക്കാതെ രക്ഷാപ്രവർത്തനം തുടങ്ങിയ നാട്ടുകാർക്ക് കാര്‍ എവിടെയെന്ന് കണ്ടെത്താനായില്ല. തുടർന്ന് മുങ്ങല്‍ വിദഗ്ധരാണ് കാൽ കീലോമീറ്ററോളം അകലെ വെള്ളത്തിനടിയിൽ കണ്ടെത്തിയത്.
ആദ്യം കയറിട്ട് വലിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്സിെൻറ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തുകയായിരുന്നു. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാര്‍ കരക്കെത്തിച്ചത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം ഫയര്‍ഫോഴ്സ്, ട്രോമാകെയർ, ദേശീയ ദുരന്ത നിവാരണ സേന, പൊലീസ് എന്നിവരടങ്ങുന്ന സംഘം നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.