തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ സമ്പൂർണ ഭവന പദ്ധതിയായ ലൈഫിെൻറ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം) ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകൾ മുഖേന നിർമിച്ച 2,50,547 വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. ഒരു വീടിന് മൂന്ന് വർഷത്തേക്ക് പ്രീമിയം തുകയായ 349 രൂപ വീതം 8.74 കോടി രൂപ അടച്ചാണ് ലൈഫ് മിഷൻ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്.
തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിലെ റീനാ കുമാരിക്ക് ആദ്യ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നൽകി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഭവനരഹിതരുണ്ടാകരുത് എന്നാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അർഹരായ എല്ലാവർക്കും ലൈഫ് പദ്ധതിയിലൂടെ വീട് നൽകുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
സംസ്ഥാന ഇൻഷുറൻസ് വകുപ്പ് പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുനൈറ്റഡ് ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പ്രകൃതിക്ഷോഭം, അപകടം തുടങ്ങിയവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരമാവധി നാല് ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.