ഇടവേള ബാബുവിനെതിരായ കേസ്: താത്കാലികമായി സ്റ്റേചെയ്ത് ഹൈകോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണത്തിന് പിന്നാലെ നടൻ ഇടവേള ബാബുവിനെതിരെ എടുത്ത കേസ് താത്കാലികമായി സ്റ്റേ ചെയ്ത് ഹൈകോടതി. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ. ഹരജിയിൽ എതിർകക്ഷിയായ ജൂനിയർ നടിക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യങ്ങൾക്ക് വഴങ്ങാന്‍ ആവശ്യപ്പെട്ടു എന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി.

സംവിധായകൻ ഹരികുമാർ, നടൻ സുധീഷ് തുടങ്ങിയവർക്കെതിരെയും ജൂനിയർ ആർട്ടിസ്റ്റ് ആരോപണം ഉന്നയിച്ചിരുന്നു. താൻ ‘അഡ്ജസ്റ്റ്മെന്റി’നു തയാറാകാത്തതിനാൽ സിനിമയിൽ അവസരങ്ങൾ ഇല്ലാതായെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - Case against Edavela Babu: High Court temporarily stayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.