മുന്‍മന്ത്രി കെ.പി. മോഹനനെതിരെ കേസെടുക്കാന്‍ ഉത്തരവ്

തൃശൂര്‍: നിയമനങ്ങളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയില്‍ കൃഷിവകുപ്പ് മുന്‍ മന്ത്രി കെ.പി. മോഹനനും കേരള ഫീഡ്സ് എം.ഡിയായിരുന്ന ഡോ.കെ. പ്രതാപനുമെതിരെ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. നടപടിക്രമം പാലിക്കാതെ 80ഓളം തസ്തികയില്‍ എം.ഡി പുതിയ നിയമനം നടത്തിയതില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് നല്‍കിയ ഹരജിയിലാണ് വിധി.

അഴിമതി ചൂണ്ടിക്കാട്ടി അജിത് ബാബു നല്‍കിയ ഹരജിയില്‍ ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയിരുന്നു. ഇത് തൃപ്തികരമല്ളെന്ന് നിരീക്ഷിച്ചാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

 

Tags:    
News Summary - case against to kp mohanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.