അഞ്ചാലുംമൂട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട്, കുപ്പണ വേലായുധമംഗലം ക്ഷേത്രഭാരവാഹികള്‍ക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. കൊടിയേറ്റ് സമയത്ത് സാമൂഹിക അകലം പാലിക്കാതെ ആള്‍ക്കൂട്ടം ഉണ്ടായതിനെതുടര്‍ന്നാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
തൈപ്പൂയ ഉത്സവത്തിന് ചൊവ്വാഴ്ചയാണ് കൊടികയറിയത്. ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. അതേസമയം ഉത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് കലക്ടര്‍, കമീഷണര്‍, ആരോഗ്യ വിഭാഗം എന്നിവരുടെ പക്കല്‍നിന്ന് അനുമതി വാങ്ങിയിരുന്നെന്നും കൊടിയേറ്റ് സമയത്തുണ്ടായ ജനക്കൂട്ടത്തെ തടയാനായില്ലെന്നും ക്ഷേത്ര പ്രസിഡൻറ് അശോകന് പറഞ്ഞു.
കേസെടുത്തതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കമ്മിറ്റികൂടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ മറ്റു ആഘോഷങ്ങളും കെട്ടുകാഴ്ചയും ഒഴിവാക്കിയെന്നും കാവടിഘോഷയാത്ര ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്ര ഭാരവാഹികളോട് കൊടിയേറ്റു സമയത്ത് ആള്‍ക്കൂട്ടം ഉണ്ടാകരുതെന്ന് നിര്‍ദേശിച്ചിരുന്നെന്നും കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അഞ്ചാലുംമൂട് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.