കോഴിക്കോട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കെതിരായ കേസും റെയ്ഡും രാഷ്ട്രീയ പകപോക്കലാണെന്നും കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും മുസ്ലിംലീഗ് ജില്ല പ്രവർത്തക സമിതി യോഗം മുന്നറിയിപ്പു നൽകി. കോവിഡ് നിയന്ത്രണ വിധേയമാക്കുവാനുള്ള ശ്രമങ്ങളെ സ്വാഗതം ചെയ്തു. വിഷു ആഘോഷം, റമദാൻ പ്രത്യേക പ്രാർഥനകൾ, വെള്ളിയഴ്ച ജുമുഅ, ഞായറാഴ്ച ചർച്ചുകളിലെ പ്രാർഥന എന്നിവയോട് ഉദാര ഇളവ് സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സി.പി. ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുള്ള എം.എൽ.എ, എൻ.സി. അബൂബക്കർ, കെ.എ. ഖാദർ മാസ്റ്റർ, എസ്.പി. കുഞ്ഞമ്മദ്, കെ. മൊയ്തീൻ കോയ, വി.പി. ഇബ്രാഹിം കുട്ടി, എം.എ. മജീദ്, വി.കെ. ഹുസൈൻ കുട്ടി, റഷീദ് വെങ്ങളം, ഒ.പി. നസീർ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, സി.കെ.വി. യൂസഫ്, സമദ് പൂക്കാട്, യു.സി. രാമൻ, ഒ.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.