ജയ്സൺ ജോസഫ്

ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: സി.പി.എം നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി

പത്തനംതിട്ട∙ കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ സി.പി.എം നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്‌സൺ.

ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ജയ്സൺ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് കേസിനാസ്പദമായ മർദനം നടന്നത്. തുടക്കത്തിൽ, വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈകോടതി നിർദേശിച്ചിരുന്നു. 

Tags:    
News Summary - case of beating a law college student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.