thiruvalla cpm office 098908

പാർട്ടിക്കുള്ളിലെ ജാതി അധിക്ഷേപം; പരാതിപ്പെട്ട സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി

തിരുവല്ല: ജാതി അധിക്ഷേപത്തിൽ പരാതി പറഞ്ഞ സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി സോഷ്യൽ മീഡിയ കോർഡിനേറ്ററും ഓഫിസ് സെക്രട്ടറി ചുമതലയും വഹിച്ചിരുന്ന രമ്യ ബാലനെ തൽസ്ഥാനത്ത് നിന്ന് നീക്കി. ഏരിയ കമ്മിറ്റി ഓഫിസിൽ വച്ച് മഹിളാ അസോസിയേഷൻ നേതാവ് ഹൈമ എസ്. പിള്ളയിൽ നിന്ന് ജാതീയ അധിക്ഷേപം നേരിട്ടുവെന്നായിരുന്നു രമ്യയുടെ പരാതി. പാർട്ടി ഘടകത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനങ്ങളിൽ നിന്ന് നീക്കിയത്.

ഒരാഴ്ചയായി നടന്ന ബാലസംഘം ക്യാമ്പിന് ശേഷം ഇന്ന് ഓഫിസിൽ എത്തിയ തന്നോട് ജോലിയിൽ പ്രവേശിക്കേണ്ട എന്ന് ഏരിയ സെക്രട്ടറി ബിനിൽ കുമാർ പറയുകയായിരുന്നുവെന്ന് രമ്യ ബാലൻ വ്യക്തമാക്കി.

Tags:    
News Summary - Caste abuse allegation CPM Area Committee Office Secretary removed from post after complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.