കൊച്ചി: തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോ. ആശ കിഷോറിെൻറ കാലാവധി അഞ്ച് വർഷംകൂടി നീട്ടിയ ഉത്തരവ് സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ (സി.എ.ടി) റദ്ദാക്കി. കാലാവധി നീട്ടി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ജൂൺ രണ്ടിന് ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം ജൂൺ 15നും 28നും നൽകിയ കത്തുകളിൽ ഇടപെടാൻ കാരണമില്ലെന്നും കേന്ദ്രസർക്കാറിെൻറ നിർേദശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിന് ബാധ്യതയുണ്ടെന്നും ജുഡീഷ്യൽ അംഗം പി. മാധവൻ, അഡ്മിനിസ്ട്രേറ്റിവ് അംഗം കെ.വി. ഇൗപ്പൻ എന്നിവരുൾപ്പെട്ട ബെഞ്ചിെൻറ വിധിയിൽ പറയുന്നു.
2015 ഏപ്രിൽ 13നാണ് ഡോ. ആശ കിഷോറിനെ ഡയറക്ടറായി നിയമിച്ചത്. അഞ്ച് വർഷത്തേക്കായിരുന്നു നിയമനം. കഴിഞ്ഞ മേയ് 12ന് കാലാവധി കഴിഞ്ഞെങ്കിലും അഞ്ചുവർഷംകൂടി നീട്ടാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ബോഡി തീരുമാനിച്ചു.
ഇതനുസരിച്ചാണ് ഉത്തരവിറക്കിയത്. ഇതിനെതിരെ അഡീഷനൽ പ്രഫ. ഡോ. സജിത്ത് സുകുമാരനും കാലാവധി നീട്ടാനുള്ള ഉത്തരവ് പിൻവലിക്കാൻ കേന്ദ്രസർക്കാർ നൽകിയ കത്തുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആശ കിഷോറും നൽകിയ ഹരജികളാണ് ൈട്രബ്യൂണൽ പരിഗണിച്ചത്.
നേരേത്ത ഹരജി പരിഗണിച്ച ൈട്രബ്യൂണൽ, കാലാവധി നീട്ടിനൽകിയ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ആശ നൽകിയ ഹരജിയിൽ സ്റ്റേ റദ്ദാക്കിയ ഹൈകോടതി, ഹരജികൾ പരിഗണിച്ച് തീർപ്പാക്കാൻ സി.എ.ടിക്ക് നിർേദശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.