തൃശൂർ: ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയർ ഫ ാക്സ് ഹോൾഡിങ്ങ്സ് എന്ന ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ നിയന്ത്രണത്തിലേക്ക് നീങ്ങുന് ന കാത്തലിക് സിറിയൻ ബാങ്ക്, പ്രായമായെന്ന 'കുറ്റത്തിന്' 65 ഓഫിസർമാർക്ക് നിർബന്ധിത വിര മിക്കൽ നോട്ടീസ് നൽകി. നടപടിക്രമങ്ങളെല്ലാം അവഗണിച്ച് നടത്തിയ ഈ നീക്കത്തിനെതിരെ ഓ ഫിസർമാരുടെ സംഘടന നൽകിയ പരാതി ജനുവരി 17ന് ബാങ്ക് ചേർന്ന ഡയറക്ടർ ബോർഡ് യോഗം പരിഗണിച്ചില്ല. ഒരു പടികൂടി കടന്ന്, ബാങ്കിലെ വിരമിക്കൽ പ്രായം 60ൽനിന്ന് 55 ആക്കാനും നീക്കമുണ്ട്. ബാങ്കിങ് സംവിധാനത്തിലെ ഉഭയകക്ഷി കരാറിെൻറ ലംഘനമാണ് ഇതെങ്കിലും പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാെമന്നാണ് എം.ഡി സി.വി.ആർ. രാജേന്ദ്രെൻറ വെല്ലുവിളി. ഫെയർ ഫാക്സിന് വേണ്ടിയുള്ള 'ശുദ്ധീകരണ'ത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ഓഫിസർമാരുടെ സംഘടന.
ബാങ്കിങ് സേവന മേഖലയിൽ വിരമിക്കൽ പ്രായം 60 വയസ്സാണ്. 2018 നവംബർ 30ന് 58ഉം 59ഉം വയസ്സ് തികഞ്ഞ ഓഫിസർമാരുടെ ജോലി മികവ് വിലയിരുത്താൻ ബോർഡ് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഡിസംബർ 13ന് ചേർന്ന ബോർഡ് യോഗമാണ് 'പ്രായം കൂടിയതിനാൽ ജോലി മികവിൽ ഇടിവ് സംഭവിച്ചു' എന്ന കാരണത്താൽ 65 പേർക്ക് നിർബന്ധിത വിരമിക്കൽ നൽകാൻ തീരുമാനിച്ചത്. ഇതിന് ആധാരമാക്കിയത് കഴിഞ്ഞ മാർച്ച് 31ലെ പെർമോമൻസ് അപ്രൈസൽ റിപ്പോർട്ട് ആണെന്ന് ഉത്തരവിൽ പറയുന്നു. ഇക്കൂട്ടത്തിൽ മികച്ച സേവനത്തിന് മുമ്പ് മെഡലും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിച്ചവരും അടുത്ത രണ്ട് മാസങ്ങളിലായി വിരമിക്കുന്നവരുമുണ്ട് എന്നതാണ് വിരോധാഭാസം.
98 വർഷത്തെ പാരമ്പര്യമുള്ള കാത്തലിക് സിറിയൻ ബാങ്കിൽ അത്യപൂർവമായ നടപടിയാണ് ഇത്. ഇത്തരം തീരുമാനമെടുക്കുന്ന സമിതിയോടോ ബോർഡിനോടോ സ്വന്തം വാദം നിരത്താൻ ഒരു ഓഫിസർക്കും അവസരം നൽകിയിട്ടില്ല. ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ഡയറക്ടർ ബോർഡിന് അപ്പീൽ നൽകാമെന്ന വ്യവസ്ഥ അനുവദിച്ചിട്ടില്ല. പുതിയ എം.ഡി ചുമതലയേറ്റശേഷം പെൻഷൻകാർക്കെതിരെപ്പോലും വാളോങ്ങി. 82 പ്രബേഷണറി ഓഫിസർമാരുടെ കൂട്ടപ്പിരിച്ചു വിടലിനുള്ള നീക്കം പൊതുസമൂഹത്തിെൻറ ശക്തമായ എതിർപ്പ് മൂലമാണ് മരവിപ്പിക്കേണ്ടി വന്നത്.
ബാങ്കിെൻറ നടപടി നിയമപരമായി ചോദ്യം ചെയ്യുമെന്ന് ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറിയും കാത്തലിക് സിറിയൻ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ഉപദേഷ്ടാവുമായ ഡി. തോമസ് ഫ്രാങ്കോ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.