തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ 27 വർഷത്തിന് ശേഷം വിചാരണ ആരംഭിച്ചപ്പോൾ ഗുരുതര വീഴ്ചയാണ് കേസ് അന്വേഷിച്ച സി.ബി.ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. വിചാരണക്ക് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സമന്‍സ് അയച്ചത് മരിച്ചു പോയ ആറ് സാക്ഷികള്‍ക്ക്. സാക്ഷിപ്പട്ടിക നൽകുന്നതിൽ സി.ബി.െഎക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വ്യക്തമാക്കുന്നതാണ് ഇൗ നടപടി.
അഭയ താമസിച്ചിരുന്ന കോൺവെന്റിെല മദർ സുപ്പീരിയർ, അഭയയുടെ പിതാവ്, പ്രദേശത്തെ വാച്ച്മാനായിരുന്ന എസ്. ദാസ് എന്നിവർ ഉൾപ്പെടെ വർഷങ്ങൾക്ക് മുേമ്പ മരിച്ച ആറു പേരെയാണ് സാക്ഷിപ്പട്ടികയിൽ സി.ബി.െഎ ഉൾപ്പെടുത്തിയത്. 2009ലാണ് സി.ബി.െഎ കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
എന്നാൽ, 10 വർഷത്തിന് ശേഷം വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിപ്പട്ടികയിൽ സി.ബി.െഎ കൃത്യമായ പരിശോധന നടത്തിയില്ലെന്നാണ് ഇത് വ്യക്തമാകുന്നത്. 1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.