കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം തള്ളി കേന്ദ്രസർക്കാർ. വിഷയത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ശക്തമായ പിന്തുണയാണ് നൽകുന്നത്. തിങ്കളാഴ്ചയും മന്ത്രി ഹർദീപ് സിങ് പുരി കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തി.
റൺവേ എൻഡ് സേഫ്റ്റ് ഏരിയ (റിസ) ഇൻറർനാഷനൽ സിവിൽ ഏവിയേഷൻ ഒാർഗനൈസേഷെൻറ (െഎ.സി.എ.ഒ) എല്ലാ മാനദണ്ഡങ്ങളും പ്രകാരമുള്ളതാണെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വ്യോമയാന മന്ത്രാലയം സുരക്ഷ ഉപദേശക സമിതിയംഗമടക്കമുള്ളവർ കരിപ്പൂരിനെതിരെ രംഗത്തെത്തിയിരുന്നു. ഇവിെടയുള്ള റിസ മാനദണ്ഡപ്രകാരമുള്ളതല്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിനെതിരെയാണ് മന്ത്രി തന്നെ മറുപടി നൽകിയത്.
ശശി തരൂർ എം.പിയടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾക്കും മന്ത്രി തന്നെ കൃത്യമായ മറുപടിയും നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഡയറക്ടററേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) മേധാവി അരുൺകുമാറും കരിപ്പൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. റൺവേ വലിയ വിമാനങ്ങൾക്ക് സജ്ജമാണെന്നാണ് ഇദ്ദേഹം ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ ടച്ച് ഡൗൺ പോയൻറ് മാറിയതാണ് അപകടകാരണമായി ഉന്നയിക്കുന്നത്. റൺവേയിലെ പ്രശ്നങ്ങൾ 2016ൽ തന്നെ പരിഹരിച്ചതാണെന്നും അദ്ദേഹം പറയുന്നു. റൺവേയുടെ പി.സി.എൻ (പേവ്മെൻറ് ക്ലാസിഫിക്കേഷൻ നമ്പർ ) 55 ഉള്ളത് റൺവേ നവീകരണ ശേഷം 71 ആയി ഉയർന്നിരുന്നു. ഇത് വലിയ വിമാനങ്ങൾക്കടക്കം അനുയോജ്യമാണെന്നാണ് വിലയിരുത്തുന്നത്. കൂടാതെ, വിമാനങ്ങൾ ലാൻഡ് ചെയ്യുേമ്പാൾ ഉണ്ടാകുന്ന റബർ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു വർഷം മുമ്പ് അഞ്ചര കോടി രൂപ െചലവിൽ അതോറിറ്റി പുതിയ വാഹനവും എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.