വണ്ടിപ്പെരിയാർ: സഹായവാഗ്ദാനം നൽകി നിർധന കുടുംബത്തെ കബളിപ്പിച്ചു. വണ്ടിപ്പെരിയാർ മൂങ്കലാർ എസ്റ്റേറ്റിലെ ഓട്ടിസം ബാധിച്ച കുട്ടിയുടെ മാതാപിതാക്കളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. കുടുംബം പൊലീസിൽ പരാതി നൽകി. 14,000 രൂപ തട്ടിയെടുത്തതായാണ് പരാതി.
ഷിജു-നിഷ ദമ്പതികളുടെ മകളാണ് ഓട്ടിസം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കുടുംബത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കോട്ടയം സ്വദേശി ഇവരെ സമീപിച്ചു. കുടുംബത്തിെൻറ അവസ്ഥ മാധ്യമങ്ങളിലൂടെ പുറം ലോകം അറിഞ്ഞപ്പോൾ പീരുമേട് സ്നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് കുടുംബത്തെ ഏറ്റെടുത്തു സഹായം നൽകുന്നുണ്ട്. ഇതിനിടെയാണ് ഇവർക്ക് ഭവനം നിർമിച്ചുനൽകാം എന്നറിയിച്ച് കോട്ടയം സ്വദേശി രംഗത്തെത്തിയത്.
വീട് നിർമാണത്തിെൻറ സ്ഥലത്തിെൻറ ഇടപാടുകൾക്ക് കുറച്ചു സാമ്പത്തികം നൽകണമെന്ന് അറിയിച്ചതനുസരിച്ച് ആകെ ഉണ്ടായിരുന്ന സ്വർണമാല പണയംെവച്ച് 14,500 രൂപ നൽകി. പണം വാങ്ങിപ്പോയ ശേഷം പിന്നീട്, കോട്ടയം സ്വദേശിയെ പറ്റി വിവരങ്ങൾ ഇല്ലെന്ന് വീട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.