തൃശൂർ: ചേലക്കര നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് ലീഡ് ചെയ്യുന്നത് 12,067 വോട്ടുകൾക്ക്. ചേലക്കരയുടെ മുൻ എം.എൽ.എ കൂടിയായ പ്രദീപ് 2016ൽ താൻ നേടിയ 10,200 വോട്ടിന്‍റെ ഭൂരിപക്ഷം ഇത്തവണ മറികടന്നു. പ്രദീപിന് വെല്ലുവിളിയുയർത്താൻ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു ഘട്ടത്തിലും സാധിച്ചില്ല.
2016ൽ കെ. രാധാകൃഷ്ണൻ മത്സരരംഗത്തുനിന്ന് പിന്മാറിയപ്പോഴായിരുന്നു പ്രദീപിനെ സി.പി.എം മത്സരിപ്പിച്ചത്. അന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ.എ. തുളസിയെയാണ് പരാജയപ്പെടുത്തിയത്. പ്രദീപ് 67,771 വോട്ട് നേടിയപ്പോൾ കെ.എ. തുളസിക്ക് 57,571 വോട്ടാണ് ലഭിച്ചത്.
1996 മുതൽ 2016 വരെയും കെ. രാധാകൃഷ്ണൻ വിജയിച്ച മണ്ഡലമാണ് ചേലക്കര. തിരുവില്വാമല, പഴയന്നൂര്‍, ദേശമംഗലം,കൊണ്ടാഴി, ചേലക്കര, പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍ എന്നിങ്ങനെ ഒമ്പത് പഞ്ചായത്തുകളടങ്ങിയതാണ് ചേലക്കര നിയമസഭാ മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.